പേരാവൂർ
ഗ്രാമപഞ്ചായത്ത്
പിറവിയെടുത്ത കാലം മുതൽ എൽഡിഎഫിനെ മാത്രം പിന്തുണച്ച പഞ്ചായത്താണ് പേരാവൂർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച പ്രകടനം നടത്തിയെങ്കിലും ഭരണമെന്ന ലക്ഷ്യത്തിലെത്തിയില്ല. നാലുവാർഡുകൾ നേരിയ മാർജിനാണ് യുഡിഎഫിന് നഷ്ടപ്പെട്ടത്.
ഭരണം നിലനിർത്താന്‍ എൽഡിഎഫും പോരായ്മകൾ പരിഹരിച്ച് ഭരണം പിടിക്കാനുള്ള ഒരുക്കവുമായാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പുതുക്കിയ നില അനുസരിച്ച് ഒരു വാർഡ് കൂടി 17 വാർഡുകളിലേക്കാണ് ഇക്കുറി തെരഞ്ഞെടുപ്പ്.
നേട്ടങ്ങൾ
പി.പി. വേണുഗോപാൽ (പ്രസിഡന്റ്)
ഭവനരഹിതരില്ലാത്ത പഞ്ചായത്തെന്ന ലക്ഷ്യം സാക്ഷാത്കാരത്തിലേക്ക്.
ഉന്നതവിദ്യാഭ്യാസ സ്ഥാപനം, മികച്ച ലൈബ്രറി സംവിധാനം, നീന്തൽക്കുളം, കളിസ്ഥലം, വിവിധ കെട്ടിടങ്ങൾ, പാർക്കിംഗ്, കാർഷിക വിപണനകേന്ദ്രം തുടങ്ങിയ വിവിധ പദ്ധതികൾക്ക് 2.60 ഏക്കർ സ്ഥലം വാങ്ങി. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി തറക്കല്ലിട്ടു.
വ്യക്തി പഞ്ചായത്തിന് നൽകിയ പത്ത് സെന്റിൽ ദുരന്തനിവാരണ ഷെൽട്ടർ നിർമിച്ചു.
സന്പൂർണ മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം നേടാൻ നടപടികൾ.
"ഇനി ഞാൻ ഒഴുകട്ടെ' കാന്പയിനിലൂടെ തോട്, പുഴ, ജലസ്രോതസുകൾ ശുചീകരിച്ചു.
എല്ലാ വാർഡുകളിലും റോഡുകളുടെ ശുചീകരണം വർഷത്തിൽ മൂന്നും നാലും തവണകൾ നടത്തി.
മുഴുവൻ വാർഡുകളിലെയും 95 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കി.
മാലിന്യസംസ്കരണ കേന്ദ്രത്തിൽ എംസിഎഫ് കെട്ടിടം, ഷെഡിംഗി മെഷീൻ യൂ ണിറ്റ്, ബെയിലിംഗ് മെഷീൻ, ജൈവവള നിർമാണ യൂണിറ്റ്.
ബസ് സ്റ്റാൻഡ് പരിസരത്ത് യാത്രക്കാർ ഉൾപ്പടെയുള്ളവർക്കായി വഴിയിടം യാഥാർഥ്യമാക്കി.
ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം സംസ്ക്കരണകേന്ദ്രത്തിലെത്തിക്കാൻ വാഹനം.
കോട്ടങ്ങൾ
രാജു ജോസഫ് നടുപ്പറമ്പിൽ (യുഡിഎഫ്)
സമസ്ത മേഖലയിലും വികസന മുരടിപ്പ്.
ഏഴുലക്ഷം രൂപ മുടക്കിയ നിലാവ് പദ്ധതി പൂർത്തിയാക്കാനായില്ല. പ്രധാന സ്ഥലങ്ങളിൽപോലും തെരുവ് വിളക്കുകൾ കത്തുന്നില്ല.
അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒന്നും ചെയ്തില്ല.
ഉന്നതികളിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ പരാജയപ്പെട്ടു.
ഹരിതകർമസേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കിയില്ല. പലയിടത്തും പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യം കെട്ടിക്കിടക്കുന്നു.
കാർഷിക മേഖലയോട് പൂർണമായ അവഗണന. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ കിടക്കുന്നു.
മാവടി പാടശേഖരം കൃഷി ചെയ്യാതെ നശിക്കുന്നു.
മുഴുവൻ വിദ്യാലയങ്ങളിലും ഇൻസിനറേറ്ററുകൾ ലഭ്യമാക്കിയില്ല.
ഭൂരിപക്ഷം റോഡുകൾ പൊട്ടിത്തകർന്ന് ഗതാഗത യോഗ്യമല്ലാതായി. മറ്റു പഞ്ചായത്തുകൾ തൊഴിലുറപ്പ് പദ്ധതിയിലൂടെ റോഡുകൾ നവീകരിച്ചപ്പോൾ മുഖം തിരിച്ചു നിന്ന് യാത്രാക്ലേശം വർധിപ്പിച്ചു.
ആരോഗ്യ മേഖലയിൽ കാര്യമായ ഇടപെടലുകൾ നടത്തിയില്ല.
യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്ന റോഡരികിലെ മരങ്ങൾ മുറിച്ചു നീക്കി സുരക്ഷയൊരുക്കാൻ പോലും നടപടിയുണ്ടായില്ല.
പേരാവൂർ ടൗൺ സൗന്ദര്യവത്കരണം എന്ന അഞ്ച് വർഷം മുന്‍പത്തെ പ്രഖ്യാപനം ജലരേഖയായി.
റോഡ് നിർമാണ പദ്ധതികൾ നടപ്പാക്കാത്തതിനാൽ എംപി ഫണ്ട് ലാപ്സായി.
നിലവിലുള്ള കക്ഷി നില
ആകെ സീറ്റ്-16
എൽഡിഎഫ്-11 (സിപിഎം-09, സിപിഐ-01)
യുഡിഎഫ്-05 (കോൺഗ്രസ്-04, മുസ്ലിം ലീഗ്-01)
ബിജെപി-01
പുതുക്കിയ സീറ്റ് നില-17